സൗദിയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൗദിയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു


ജിദ്ധ: സൗദിയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടിയത്. ഏഴു തോക്കുകളും നിരവധി വെടിയുണ്ടകളും മറ്റു ആയുധങ്ങളും ഭീകരർ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും സുരക്ഷാ സേന കണ്ടെടുത്തു. പ്രദേശത്തെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷമായിരുന്നു നടപടി.  പ്രദേശവാസികൾക്ക് യാതൊരു അപകടവും സംഭവിച്ചില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.