സൌദിയില്‍ ഒമ്പതുമാസത്തിനിടെ  മൂന്ന്‍ ലക്ഷത്തിലേറെ  വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സൌദിയില്‍ ഒമ്പതുമാസത്തിനിടെ  മൂന്ന്‍ ലക്ഷത്തിലേറെ  വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

മനാമ:  സൌദിയില്‍ ഒമ്പതുമാസത്തിനിടെ  മൂന്ന്‍ ലക്ഷത്തിലേറെ  വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇതേകാലയളവില്‍ സ്വകാര്യമേഖലയില്‍ അഞ്ചുലക്ഷം സ്വദേശികള്‍ക്കും  തൊഴില്‍ നഷ്ടപ്പെട്ടു പ്രതിദിനം 3000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ഇതില്‍ 1120 പേര്‍ വിദേശികളാണ്. സ്വദേശിവല്‍ക്കരണനടപടി ത്വരിതപ്പെടുത്തിയതും ആശ്രിത ലെവി ഏര്‍പ്പെടുത്തിയതുമാണ് വിദേശികളുടെ എണ്ണം കുറയ്ക്കുന്നത്.  ജനുവരി ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയുള്ള ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

  . പ്രതിദിനം 1881 സ്വദേശികള്‍ക്കാണ് ജോലി പോകുന്നത്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുന്നു.  ഈ വര്‍ഷം രണ്ടാംപാദത്തില്‍മാത്രം 1,65,500 വിദേശികളുടെ കുറവുണ്ടായി. ആശ്രിത ലെവി നിലവില്‍വന്നതോടെ വനിതകള്‍ വന്‍തോതില്‍ തിരിച്ചുപോകാന്‍ തുടങ്ങി. ഇതുകാരണം തൊഴില്‍ മേഖലയില്‍ വിദേശ വനിതകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ജിദ്ദ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ റിപ്പോര്‍ട്ട് പറയുന്നു.  

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത 82.1 ലക്ഷം വിദേശ തൊഴിലാളികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അവസാനവാരം വിദേശ തൊഴിലാളികള്‍ 85.13 ലക്ഷമായിരുന്നു.  വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയോ ആശ്രിത ലെവിയോ പിന്‍വലിക്കില്ലെന്ന തൊഴില്‍, സാമൂഹികമന്ത്രാലയം  വ്യക്തമാക്കി.