ചൈനയില്‍ ട്രെയിന്‍ പാളം തെറ്റി ആറ് മരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൈനയില്‍ ട്രെയിന്‍ പാളം തെറ്റി ആറ് മരണം

ബീജിംഗ്: ചൈനയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറി ആറു പേര്‍ മരിച്ചു.  നാല് റെയില്‍വേ ജീവനക്കാരും രണ്ടു സാധാരണക്കാരുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

ഗോങ്യയിയില്‍ വെച്ചായിരുന്നു സംഭവം. അലുമിനിയം അയിര് കൊണ്ടു പോയ ട്രെയിനാണ് പാളംതെറ്റിയത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ട്രെയിൻ പാളം തെറ്റി സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറിയത്. 

അലുമിനിയം അയിരുകള്‍ നിറഞ്ഞ പതിനാലു വാഗണുകൾ ഒന്നിന് മുകളില്‍ ഒന്നായി വീണത് രക്ഷാപ്രവർത്തനത്തിനെ ദുരിതപൂര്‍ണമാക്കിയതായി ഗോങ്യയി അധികൃതര്‍ അറിയിച്ചു. ചൈനയിലെ ഏറ്റവും വലിയ സംസ്ഥാന ഉടമസ്‌ഥതയിലുള്ള അലുമിനിയം പ്രൊഡ്യൂസറായ ചാൾക്കോയുടെ ട്രെയ്നാണ് അപകടത്തില്‍ പെട്ടത്.