അറവുശാലയില്‍ നിന്ന് ചിത്ര ലോകത്തിലേക്ക്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അറവുശാലയില്‍ നിന്ന് ചിത്ര ലോകത്തിലേക്ക്‌

ദക്ഷിണാഫ്രിക്ക: ഒരു അറവുശാലയില്‍ നിന്നും രക്ഷിച്ചുകൊണ്ടുവന്ന പന്നി വരച്ച ചിത്രങ്ങള്‍ വിറ്റുപോയത് 2.75 ലക്ഷം രൂപയ്ക്ക്. ദക്ഷിണാഫ്രിക്കയിലെ ഒരു മൃ​ഗശാലയിലാണ് ഈ ചിത്രകാരി പന്നി ഉള്ളത്. ചിത്രങ്ങളോടും നിറങ്ങളോടും ഉള്ള അതിന്റെ അമിതമായ താത്പര്യം കാരണമാണ് 'പിഗ്കാസോ' എന്ന പേരില്‍ ലോകം ഈ പന്നിയെ വിളിക്കുന്നത്.

വളരെ ശ്രദ്ധയോടും സൂഷ്മതയോടും നിറങ്ങള്‍ തിരഞ്ഞെടുത്ത് ബ്രഷില്‍ മുക്കി വായില്‍ കടിച്ച് പിടിച്ച് പിഗ്കാസോ ചിത്രം വരച്ചു തുടങ്ങും. നിറങ്ങളോടുള്ള താത്പര്യം മനസ്സിലാക്കിയാണ് ആദ്യമായി പിഗ്കാസോയ്ക്ക് ഒരു ക്യാന്‍വാസും പേപ്പറുകളും ബ്രഷും നിറങ്ങളും വാങ്ങി നല്‍കിയതെന്ന് മൃഗശാല നടത്തിപ്പുകാരിയായ ജോയന്ന ലെഫ്‌സന്‍ പറയുന്നു. ഓരോ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴും അതിന് താഴെ  മുക്കില്‍ നിറം ചാലിച്ച് പിഗ്കാസോ തന്റെ മുദ്ര പതിപ്പിക്കുമെന്നും അവര്‍ പറയുന്നു. 4000 ഡോളറിലധികം രൂപയ്ക്കാണ് പിഗ്കാസോയുടെ ചില ചിത്രങ്ങള്‍ വിറ്റുപോയതെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. ഈ തുക മുഴുവന്‍ മൃഗങ്ങളുടെ സംരക്ഷണത്തിനായാണ് ചെലവഴിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.