സു​ഡാ​നി​ല്‍ വി​മാ​നം ത​ക​ര്‍​ന്നു 19 മ​ര​ണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സു​ഡാ​നി​ല്‍ വി​മാ​നം ത​ക​ര്‍​ന്നു 19 മ​ര​ണം

ജുബ: ദക്ഷിണ സുഡാനില്‍ ചെ​റു​വി​മാ​നം പുഴയില്‍ തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു. രാ​വി​ലെ ജുബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യിരോള്‍ നഗരത്തിലേക്ക് പറന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 22 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 

അപകടസ്ഥലത്തു നിന്ന് ഒരു കുട്ടി, സഹപൈലറ്റ് ഉള്‍പ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. 19 സീറ്റുള്ള വിമാനമാണ് തകര്‍ന്നുവീണത്. ജീവനക്കാരടക്കം 22 പേരാണ് അപകടസമയത്ത് ഉണ്ടായിരുന്നത്.

 യി​റോ​ളി​ന് സ​മീ​പം തടാകത്തിലാണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. കാ​ണാ​താ​യ​വ​ര്‍​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചു.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.


LATEST NEWS