കാറ്റലോണിയയ്ക്ക്  അന്ത്യശാസനം നൽകി സ്പെയിൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാറ്റലോണിയയ്ക്ക്  അന്ത്യശാസനം നൽകി സ്പെയിൻ

കാറ്റലോണിയയ്‌ക്ക് അന്ത്യശാസനം നല്‍കി സ്‌പെയിന്‍. സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ എന്ന് അഞ്ച് ദിവസത്തിനകം വ്യക്തമാക്കാനാണ് സ്‌പാനിഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യം പ്രഖ്യാപിച്ചുവെന്ന് തിങ്കളാഴ്ചക്കകം വ്യക്തമാക്കിയാല്‍ പ്രഖ്യാപനം പിന്‍വലിക്കാന്‍ മൂന്ന് ദിവസം കൂടി നല്‍കാനിക്കുകയാണ് സ്‌പെയിന്‍. 

കാറ്റലോണിയ വഴങ്ങിയില്ലെങ്കില്‍ ഭരണഘടനയുസരിച്ച് കാറ്റലോണിയയുടെ സ്വയംഭരണാധികാരം പിന്‍വലിച്ച് കേന്ദ്രഭരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചെങ്കിലും അത് നടപ്പിലാക്കുന്നത് സ്‌പെയിനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമെന്നാണ് കാറ്റലോണിയ അറിയിച്ചിരുന്നത്.


LATEST NEWS