നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

ചെന്നൈ: നാല് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ നാവിക സേന പിടികൂടി. മത്സ്യതൊഴിലാളികളെ പിടികൂടിയത് കൊളമ്പോയിലെ ഉത്തര നാവിക സേനയാണെന്ന് ശ്രീലങ്കന്‍ നാവിക സേന അറിയിച്ചു. കോവിലന്‍ മേഖലയില്‍ നിന്നും ഒമ്പത് നോട്ടിക്കല്‍ മൈല്‍ വടക്ക് പടിഞ്ഞാറായി ഞായറാഴ്ചയാണ് മത്സ്യതൊഴിലാളികളെ പിടികൂടിയതെന്നും ശ്രീലങ്കന്‍ നാവിക സേന വ്യക്തമാക്കി. ജൂലൈ ആറിന് ശ്രീലങ്കന്‍ നാവികസേന പുതുകോട്ട ജില്ലയില്‍ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നു. അറസ്റ്റിന് പുറമേ അവരുടെ ബോട്ടുകളും സേന പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ജൂണ്‍ 13ന് ഏഴ് മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു.