ഉടമസ്ഥനില്ലാത്ത കട; സമൂഹമാധ്യമങ്ങളിൽ തരംഗമായി വീഡിയോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉടമസ്ഥനില്ലാത്ത കട; സമൂഹമാധ്യമങ്ങളിൽ തരംഗമായി വീഡിയോ

സ്യൂറിക്: സ്വിറ്റ്‌സർലാൻഡിലെ സ്യൂറിക് സ്ഥലത്തെ മനോഹരമായ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. മനുഷ്യനിലെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന കാഴ്ചയാണ്  ഇവിടെ നിന്ന് കാണാൻ  സാധിക്കുന്നത്. ഉടമസ്ഥനില്ലാത്തൊരു പച്ചക്കറി കടയും സാധനങ്ങളുടെ വിലയുമാണ് ഇവിടത്തെ കാഴ്ച. ആവശ്യമുള്ള സാധങ്ങൾ ഇവിടെന്ന് വാങ്ങുവാനും സാധനത്തിന്റെ വില അവിടെയുള്ള പണപ്പെട്ടിയിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. പരസ്പര വിശ്വാസമില്ലാത്ത ഈ കാലഘട്ടത്തിൽ ഈ ഒരു കാഴ്ച വലിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. സിനിമ ഗാന രചയിതാവ് റോയ് പുറമഠമാണ് ഈ ഒരു കാഴ്ച പുറം ലോകത്തിന് സമ്മാനിച്ചത് .