ജീവനോടെ കൊഞ്ചിനെ കൊല്ലുന്നത് നിരോധിച്ച് സ്വിസ് സര്‍ക്കാര്‍; മാര്‍ച്ച് ഒന്നുമുതല്‍ നിലവില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജീവനോടെ കൊഞ്ചിനെ കൊല്ലുന്നത് നിരോധിച്ച് സ്വിസ് സര്‍ക്കാര്‍; മാര്‍ച്ച് ഒന്നുമുതല്‍ നിലവില്‍

ജനീവ: കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നല്ലേ പഴമൊഴി. എന്നാല്‍ ഈ പഴമൊഴി ഇപ്പോള്‍ പല രാജ്യങ്ങളിലും നിയമം അനുവദിക്കുന്നില്ല. കൊഞ്ചിനെ കൊല്ലുന്ന രീതിയില്‍ വരെ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് സ്വിസ് സര്‍ക്കാര്‍.

സ്വിറ്റ്‌സര്‍ലൻഡില്‍ ഇനി മുതല്‍ കൊഞ്ചിനെ ജീവനോടെ തിളപ്പിക്കാന്‍ പാടില്ലെന്നാണ് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ ഉത്തരവിറക്കിയിരിക്കുന്നത്.മാര്‍ച്ച് ഒന്നുമുതല്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഉത്തരവ് നടപ്പാക്കിത്തുടങ്ങും.കൊഞ്ചിന് വേദന അനുഭവവേദ്യമാകുമോ അല്ലയോ എന്ന തരത്തില്‍ ശക്തമായ ചര്‍ച്ചകളാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടക്കുന്നത്.കൊഞ്ചിനെ തിളപ്പിക്കുന്നതിന് മുമ്പ് അതിന്റെ തലയ്ക്ക് നാശം വരുത്തിയോ അതല്ലെങ്കില്‍ ഷോക്കേല്‍പിച്ചോ ജീവന്‍ കളയണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.


LATEST NEWS