അഫ‌്ഗാനില്‍ താലിബാന്‍ ആക്രമണം: 37 പേര്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഫ‌്ഗാനില്‍ താലിബാന്‍ ആക്രമണം: 37 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ‌്ഗാനിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയില്‍ രണ്ടിടങ്ങളിലായി താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ 13 സുരക്ഷാഭടന്മാരടക്കം 37 പേര്‍ കൊല്ലപ്പെട്ടു. താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 13 സുരക്ഷാഭടന്മാരടക്കം 37 പേര്‍ കൊല്ലപ്പെട്ടു. 

തിങ്കളാഴ‌്ച രാവിലെയായിരുന്നു രണ്ടിടങ്ങളിലും താലിബാന്‍ ആക്രമണം. കുണ്ടൂസ‌് പ്രവിശ്യയില്‍ ദസ‌്തി ആര്‍ക്കിലാണ‌് ആദ്യ ആക്രമണം. ചെക്ക‌്പോസ്റ്റില്‍ നിലയുറപ്പിച്ച സുരക്ഷാഭടന്മാര്‍ക്കുനേരെ താലിബാന്‍ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ‌് 13 സൈനികര്‍ കൊല്ലപ്പെട്ടത‌്. 15 പേര്‍ക്ക‌് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ‌്ച രാത്രിയും ഏറ്റുമുട്ടല്‍ തുടരുകയാണ‌്. 

സമാന്‍ഗന്‍ പ്രവിശ്യയിലെ ദറാസഫ‌് ജില്ലയില്‍ താലിബാന്‍ നടത്തിയ രണ്ടാമത്തെ ആക്രമണത്തില്‍ 14 പൊലീസുകാര്‍ കൊല്ലപ്പെട്ടു. ആറ‌ുപേര്‍ക്ക‌് അതീവ ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാന്‍ തീവ്രവാദികളാണ‌് സംഭവത്തിനു പിന്നിലെന്ന‌് പ്രവിശ്യാ വക്താവ‌് സിദ്ദീഖ‌് അസീസി പറഞ്ഞു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന‌് താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട‌്.
 


LATEST NEWS