സ്വന്തം മകളെ പീഡിപ്പിച്ച 36 ക്കാരന് 12,000 വര്‍ഷം തടവ് ശിക്ഷ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വന്തം മകളെ പീഡിപ്പിച്ച 36 ക്കാരന് 12,000 വര്‍ഷം തടവ് ശിക്ഷ

ക്വലാലംപൂര്‍ : 15 വയസുകാരിയായ മൂത്ത മകളെ 36കാരനായ പിതാവ് ആറുമാസത്തിനിടെ ബലാത്സംഗം ചെയ്തത് 600 തവണയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സ്വന്തം മകളെ നിരവധി തവണ പീഡിപ്പിച്ച അച്ഛനെ കോടതി ചുമത്തിയത് 631 കുറ്റങ്ങള്‍. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലാണ് സംഭവം. കേസിന്റെ വിചാരണ ആരംഭിച്ചിട്ടുണ്ട്.

മകളെ അറുനൂറിലെറെ തവണ ഇയാള്‍ പീഡിപ്പച്ചെന്നാണ് കേസ്. കുറ്റങ്ങള്‍ തെളിഞ്ഞാല്‍ 12,000 വര്‍ഷത്തോളം തടവുശിക്ഷയാവും ഇയാള്‍ക്ക് ലഭിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ എമി സിയോസ്‌വനി പറഞ്ഞു.കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനനിരോധന നിയമം 2012, ചെല്‍ഡി അക്ട് 2016 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ കോടതി വായിച്ചുതീര്‍ത്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇക്കഴിഞ്ഞ ജൂലൈ 26 നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കൊല്ലം ജനുവരിക്കും ജൂലൈക്കും മധ്യേയാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ദിവസം മൂന്നുതവണ വീതം പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ് പറയുന്നു. 2015ല്‍ വിവാഹമോചനത്തിനുശേഷം ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി താമസിക്കാന്‍ തുടങ്ങിയതുമുതല്‍ ഇയാള്‍ അവളെ ഉപദ്രവിച്ചിരുന്നു. 13 വയസ്സുള്ളപ്പോഴാണ് ആദ്യമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. അന്നൊന്നും സംഭവം പരാതിയാവുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല.

36 കാരനായ വിവാഹമോചിതനാണ് പ്രതി.  മകള്‍ ഇയാള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. 2015 ല്‍ വിവാഹമോചനം നേടിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ അറുനൂറോളം തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കി. ഓരോ പ്രകൃതി വിരുദ്ധ പീഡനത്തിനും പരമാവധി 20 വര്‍ഷം തടവും ചാട്ടയടിയുമാണ് ശിക്ഷ. മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഓരോന്നിനും പരമാവധി തടവുശിക്ഷ 20 വര്‍ഷമാണ്.

പ്രതിക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചു. പ്രതി രാജ്യം വിടാനും കക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.തന്റെ മറ്റ് രണ്ട് സഹോദരിമാരെയും തന്നോടൊപ്പം കൊണ്ടുവന്നു താമസിപ്പിക്കാന്‍ അച്ഛന്‍ പദ്ധതിയിടുന്നുവെന്ന് മനസിലാക്കിയതോടെയാണ് കുട്ടി ഈ വിവരം അമ്മയോട് വെളിപ്പെടുത്തിയത്.