ബ്രക്സിറ്റ് കരാറില്‍ പിന്തുണ തേടി തെരേസ മേ ബ്രസല്‍സിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രക്സിറ്റ് കരാറില്‍ പിന്തുണ തേടി തെരേസ മേ ബ്രസല്‍സിലേക്ക്

ലണ്ടന്‍: ബ്രക്സിറ്റ് കരാറില്‍ പിന്തുണ തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രസല്‍സിലേക്ക്. യൂറോപ്യന്‍ യൂണിയനിലെ വിവിധ രാഷ്ട്രതലവന്മാരുമായും പ്രതിനിധികളുമായി മേ കൂടിക്കാഴ്ച നടത്തും. ബ്രക്സിറ്റ് നടപ്പാക്കാന്‍ പൂര്‍ണ പിന്തുണ ആവശ്യപ്പെടുക എന്നതാണ് ബ്രസില്‍സ് സന്ദര്‍ശനത്തില്‍ മേയുടെ പ്രധാന അജണ്ട. 

യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറിനേയും യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ടസ്കിനേയും നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടും. 

ചര്‍ച്ചയിലെ പ്രധാന ഊന്നല്‍ വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി പ്രശ്നം തന്നെയായിരിക്കും. അതിര്‍ത്തിയില്‍ വലിയ തോതില്‍ നിയന്ത്രണങ്ങള്‍ വേണ്ടതില്ലെന്ന ബാക്സ്റ്റോപ് നിലപാട് തന്നെയായിരിക്കും മേ വിഷയത്തില്‍ ഉന്നയിക്കുക.