ഇന്തോനേഷ്യയിൽ വീണ്ടും കുടുംബചാവേർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്തോനേഷ്യയിൽ വീണ്ടും കുടുംബചാവേർ

സു​​​ര​​​ബാ​​​യ: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യെ ഞെ​​​ട്ടി​​​ച്ച് വീ​​​ണ്ടും കു​​​ടും​​​ബ​​​ചാ​​​വേ​​​റാ​​​ക്ര​​​മ​​​ണം. എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​രി​​​യ​​​ട​​​ക്ക​​​മു​​​ള്ള അ​​​ഞ്ചം​​​ഗ കു​​​ടും​​​ബം ഇ​​​ന്ന​​​ലെ സു​​​ര​​​ബാ​​​യ ന​​​ഗ​​​ര​​​ത്തി​​​ലെ പോ​​​ലീ​​​സ് ഹെ​​​ഡ്ക്വാർ​​​ട്ടേ​​​ഴ്സ് ആ​​​ക്ര​​​മി​​​ച്ചു. എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​രി ഒ​​​ഴി​​​കെ​​​യു​​​ള്ള ചാ​​​വേ​​​റു​​​ക​​​ൾ മ​​​രി​​​ച്ചു. 

പ​​​ത്തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​രി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി. മാ​​​താ​​​വും പി​​​താ​​​വും എ​​​ട്ടു വ​​​യ​​​സു​​​ള്ള മ​​​ക​​​ളും ര​​​ണ്ട് ആ​​​ൺ​​​മ​​​ക്ക​​​ളും അ​​​ട​​​ങ്ങു​​​ന്ന കു​​​ടും​​​ബം ര​​​ണ്ടു ബൈ​​​ക്കു​​​ക​​​ളി​​​ലെ​​​ത്തി​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.  രാ​​​ജ്യ​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ സു​​​ര​​​ബാ​​​യ​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച മൂ​​​ന്നു പ​​​ള്ളി​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. ആ​​​റം​​​ഗ കു​​​ടും​​​ബ​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​വ​​​ർ അ​​​ട​​​ക്കം 18 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 

പ​​​ള്ളി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ജ​​​മാ​​​ഹ് അ​​​ൻ​​​ഷ​​​രു​​​ത് ദൗ​​​ളാ​​​ഹ്(​​​ജെ​​​എ​​​ഡി) എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ്. പ​​​ള്ളി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​കം സു​​​ര​​​ബാ​​​യ​​​യി​​​ൽ മ​​​റ്റൊ​​​രു സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കുക​​​യു​​​മുണ്ടാ​​​യി. അ​​​ബ​​​ദ്ധ​​​വ​​​ശാ​​​ൽ ന​​​ട​​​ന്ന സ്ഫോ​​​ട​​​നമാ​​​ണ് ഇ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. പ​​​ള്ളി ആ​​​ക്ര​​​മി​​​ച്ച കു​​​ടും​​​ബ​​​ത്തി​​​ന്‍റെ നാ​​​ഥ​​​നും ഈ ​​​കു​​​ടും​​​ബ​​​വും ത​​​മ്മി​​​ൽ ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. 


LATEST NEWS