തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ എട്ടാമത്തെ കുട്ടിയെയും പുറത്തെത്തിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ എട്ടാമത്തെ കുട്ടിയെയും പുറത്തെത്തിച്ചു

ബാങ്കോക്ക്: തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ എട്ടാമത്തെ കുട്ടിയെയും പുറത്തെത്തിച്ചു. ഇനി പുറത്തെത്താന്‍ ബാക്കിയുള്ളത് കോച്ച് അടക്കം അഞ്ചുപേരാണ്. അവശരായ കുട്ടികളെ വിദഗ്ധ ചികിത്സ നല്‍കാന്‍ ചിയാങ്റായിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ നാലു പേരെ ഞായറാഴ്ച രക്ഷപ്പെടുത്തിയിരുന്നു. 

തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 8.30 പുനരാരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന് മേഖലയില്‍ തുടരുന്ന കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ച് ദൗത്യം തുടരുകയായിരുന്നു. പ്രാര്‍ഥനയോടെ കാതോര്‍ത്തിരിക്കുന്ന വാര്‍ത്ത വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് ലോകം.


LATEST NEWS