ഗുഹയില്‍ നിന്ന് കോച്ചിനെയും കുട്ടികളെയും പുറത്തെത്തിച്ച ഡോ. റിച്ചാര്‍ഡ് ഹാരിസിനെ കാത്തിരുന്നത് പിതാവിന്റെ മരണവാർത്ത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുഹയില്‍ നിന്ന് കോച്ചിനെയും കുട്ടികളെയും പുറത്തെത്തിച്ച ഡോ. റിച്ചാര്‍ഡ് ഹാരിസിനെ കാത്തിരുന്നത് പിതാവിന്റെ മരണവാർത്ത

ബാങ്കോക്ക്: തായ്‌ലാന്‍ഡ് താം ലുവാങ് നാം ഗുഹയില്‍ നിന്ന് കോച്ചിനെയും കുട്ടികളെയും പുറത്തെത്തിച്ച ഡോ. റിച്ചാര്‍ഡ് ഹാരിസിനെ കാത്തിരുന്നത് പിതാവിന്റെ മരണവാർത്ത. തായ് രക്ഷാ സംഘം ആവശ്യപ്പെട്ടത് പ്രകാരമാ ണ് ഹാരി ദൗത്യത്തിന് എത്തിയത്. 

രക്ഷാ പ്രവർത്തനത്തിനിടയിൽ മരിച്ച ഡൈവര്‍ മിലൗക്കയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചത് ഹാരിയായിരുന്നു. രക്ഷാ ദൗത്യത്തില്‍ നിർണ്ണായകമായ പങ്കുവഹിച്ച ആളായിരുന്നു ഹാരിസ്. പിതാവിന്റെ മരണവാര്‍ത്ത അറിയുന്നത് ദൗത്യം പൂര്‍ത്തിയായതിന്‌ ശേഷമായിരുന്നു. ഉടന്‍ ഹാരി വീട്ടിലേക്ക് തിരിച്ചു. 

ഹാരിയുടെ പ്രവര്‍ത്തനം വിലമതിക്കാത്തതായിരുന്നെന്നും ഹാരിയുടെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്ക്‌ചേരുന്നതായും ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് വ്യക്തമാക്കി. ചൊവ്വാഴ്ച്ചയാണ് ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും പുറത്തെത്തിച്ച്‌ ലോകം ഉറ്റുനോക്കിയ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്.