കാൻസർ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തം; വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം മൂന്ന് ഗവേഷകർക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാൻസർ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തം; വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം മൂന്ന് ഗവേഷകർക്ക്

സ്റ്റോക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ഗവേഷകർക്ക്. കാൻസർ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിനാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്. അമേരിക്കൻ ഗവേഷകരായ വില്യം കീലിൻ, ഗ്രെഗ് സമെൻസ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റർ റാറ്റ്ക്ലിഫ് എന്നിവരാണ് ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം പങ്കിട്ടത്.  

ശരീര കോശങ്ങൾ എങ്ങനെയാണ് ഓക്സിജന്റെ ലഭ്യത തിരിച്ചറിയുന്നതെന്നും അതുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്നുമാണ് ഇവർ പരിശോധിച്ചത്. ഇവരുടെ കണ്ടെത്തൽ കാൻസർ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമായ പുതയ വഴി കണ്ടെത്താൻ സഹായിക്കുമെന്ന് നോബേൽ പുരസ്കാര ജൂറി പറഞ്ഞു. 


LATEST NEWS