തന്റെ നിലപാടുകള്‍ ശരിയെന്നു ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടി​​ല്ലേ​​ർ​​സൺ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്റെ നിലപാടുകള്‍ ശരിയെന്നു ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടി​​ല്ലേ​​ർ​​സൺ

വാ​​​ഷിം​​​ഗ്ട​​​ൺ: യുഎസ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോണൾഡ് ട്രം​​​പു​​​മാ​​​യി നിലനില്‍ക്കുന്ന   അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​തകളെ തുടര്‍ന്ന്  പുറത്താക്കപ്പെട്ടങ്കിലും നിലപാടുകളിലുറച്ച് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടി​​ല്ലേ​​ർ​​സൺ.  ചൊവ്വാഴ്ച ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് ടി​​ല്ലേ​​ർ​​സ​​നെ പു​​റ​​ത്താ​​ക്കി പോം​​പി​​യോ​​യെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നി​​യ​​മി​​ക്കു​​ന്ന കാ​​ര്യം ഡോണൾഡ് ട്രം​​പ് അ​​റി​​യി​​ച്ച​​ത്.

ഉത്തരകൊറിയൻ വിഷയത്തിലടക്കം താൻ സ്വീകരിച്ച നിലപാടുകൾ ശരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് തന്‍റെ വിടവാങ്ങൽ പ്രസംഗത്തിൽ  ടി​​ല്ലേ​​ർ​​സൺ  പറഞ്ഞു.  അമേരിക്കൻ ആഭ്യന്തര പ്രതിരോധ വകുപ്പുകൾ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നു പറഞ്ഞ ടി​​ല്ലേ​​ർ​​സൺ ചുമതലകൾ ഡെപ്യൂട്ടി സെക്രട്ടറിക്ക് ഇതിനോടകം കൈമാറിയെന്നും അറിയിച്ചു.‌ അമേരിക്കയുടെ വിദേശനയങ്ങൾ സംബന്ധിച്ചുള്ള ടി​​ല്ലേ​​ർ​​സന്‍റെ പരാമർശങ്ങളും ശ്രദ്ധേയമായി. വിദേശനയങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം. ഒപ്പം ജോലി ചെയ്തവർക്കെല്ലാം നന്ദി അറിയിച്ചാണ് ടി​​ല്ലേ​​ർ​​സൺ തന്‍റെ വിടവാങ്ങൽ പ്രസംഗം അവസാനിപ്പിച്ചത്.


LATEST NEWS