ട്രംപിന്റെ യുകെ സന്ദര്‍ശനം റദ്ദാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രംപിന്റെ യുകെ സന്ദര്‍ശനം റദ്ദാക്കി

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫെബ്രുവരിയില്‍ നടത്താനിരുന്ന യുകെ.സന്ദര്‍ശനം റദ്ദാക്കി. സന്ദര്‍ശനം റദ്ദാക്കിയതായി ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാപക പ്രതിഷേധം ഭയന്നാണ് ട്രംപ് സന്ദര്‍ശനം മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശനം റദ്ദാക്കിയതടക്കമുള്ള വാര്‍ത്തകളൊന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല.

ലണ്ടനിലെ പുതിയ യുഎസ് എംബസി ട്രംപ് ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ എംബസിയുടെ ഉദ്ഘാടനം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. യുകെ സന്ദര്‍ശനത്തിനായി കഴിഞ്ഞ വര്‍ഷം എലിസബത്ത് രാജ്ഞിയാണ് ട്രംപിനെ ക്ഷണിച്ചിരുന്നത്. ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിരുന്നെഘങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിരുന്നില്ല.