ഉ​ത്ത​ര​കൊ​റി​യ ഇ​നി ആ​ണ​വ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​ല്ല;  ഡോ​ണ​ൾ​ഡ്​ ട്രം​പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉ​ത്ത​ര​കൊ​റി​യ ഇ​നി ആ​ണ​വ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​ല്ല;  ഡോ​ണ​ൾ​ഡ്​ ട്രം​പ്

വാ​ഷി​ങ്​​ട​ൺ: ഉ​ത്ത​ര​കൊ​റി​യ ഇ​നി ആ​ണ​വ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​ല്ലെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്.  ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിമ്മുമാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്കു ശേ​ഷം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ട്രം​പി​ന്റെ  അവകാശവാദം. 

കി​മ്മു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച ക്രി​യാ​ത്​​മ​ക​മാ​യി​രു​ന്നു. ഉ​ത്ത​ര​കൊ​റി​യ​ക്ക്​ വ​ലി​യ ഭാ​വി​യാ​ണു​ള്ള​ത്. താ​ൻ അ​ധി​കാ​ര​ത്തി​ലേ​റി​യ ദി​വ​സ​​ത്തേ​ക്കാ​ൾ അ​മേ​രി​ക്ക​ൻ ജ​ന​ത കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​ന്നു ഇ​പ്പോ​ൾ എ​ന്നും ട്രം​പ്​ ട്വീ​റ്റ്​ ചെ​യ്​​തു. അ​തേ​സ​മ​യം ആ ​അ​വ​കാ​ശ​വാ​ദ​ത്തി​ന്​ എ​ത്ര​കാ​ലം ആ​യു​സു​ണ്ടാ​കു​മെ​ന്ന​ത്​ സം​ശ​യ​ത്തി​ലാ​ണ്.

നി​ല​വി​ലെ ധാ​ര​ണ​പ്ര​കാ​രം ആ​ണ​വാ​യു​ധ​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​പേ​ക്ഷി​ക്കാ​നാ​ണ്​ ഉ​ത്ത​ര​​കൊ​റി​യ ത​യ്യാ​റാ​യി​ട്ടു​ള്ള​ത്. ക​രാ​ർ പ്ര​കാ​രം, ആ​ണ​വ​പോ​ർ​മു​ന​ക​ൾ കൈ​വ​ശം വെ​ക്കാ​നും മി​സൈ​ലു​ക​ൾ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പ​രീ​ക്ഷി​ക്കാ​നും ഉ​ത്ത​ര​കൊ​റി​യ​ക്ക്​ അ​വ​കാ​ശ​മു​ണ്ട്. അ​ത്​ ഉ​പേ​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ ത​യ്യാ​റാ​യി​ട്ടി​​ല്ല. അ​തി​നി​ടെ ക​രാ​റി​ന്റെ  വി​ശ​ദ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രാ​ത്ത​തും ആ​ശ​ങ്ക​ ജ​നി​പ്പി​ക്കു​ന്നു​ണ്ട്.

ഉ​ച്ച​കോ​ടി വ​ലി​യൊ​രു ആ​ണ​വ ദു​ര​ന്ത​ത്തെ ഇ​ല്ലാ​താ​ക്കി​യെ​ന്നും ​ ട്രം​പ് അഭിപ്രായപ്പെട്ടു. ത​ന്റെ  രാ​ജ്യ​ത്തെ ജ​ന​ത​യെ ശോ​ഭ​ന​ഭാ​വി​ക്കാ​യി ക​രു​ത്തു​റ്റ തീ​രു​മാ​ന​ത്തി​ലേ​ക്ക്​ ആ​ദ്യ ചു​വ​ടു​വെ​പ്പ്​ ന​ട​ത്തി​യ കി​മ്മി​ന്​ ട്രം​പ്​ ന​ന്ദി പ​റ​യാനും ​അദ്ദേഹം മറന്നില്ല.