പോണ്‍താരം സ്റ്റോമി ഡാനിയലിന് സ്വന്തം പണമാണ് ട്രംപ് നല്‍കിയതെന്ന് അഭിഭാഷകന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോണ്‍താരം സ്റ്റോമി ഡാനിയലിന് സ്വന്തം പണമാണ് ട്രംപ് നല്‍കിയതെന്ന് അഭിഭാഷകന്‍

വാഷിങ്ടണ്‍: പോണ്‍താരം സ്റ്റോമി ഡാനിയലിന് സ്വന്തം പണമാണ് യുഎസ് പ്രസിഡന്റ് നല്‍കിയതെന്ന് അഭിഭാഷകന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് സ്റ്റോമി ഡാനിയല്‍ രംഗത്തെത്തിയിരുന്നു. ഇത് തടയുന്നതിനായി കോഹന്‍ പണം നല്‍കിയതായുമാണ് റിപ്പോര്‍ട്ട്.ആ പണം തിരഞ്ഞെടുപ്പ് ക്യാംപെയ്ൻ ഫണ്ടിൽ നിന്നോ മറ്റ് സർക്കാർ ഫണ്ടുകളിൽ നിന്നോ എഴുതിയെടുത്തതല്ലെന്ന്‍ ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കൊയന്‍റെ പറഞ്ഞു. ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോഹെന്‍ കൂട്ടിച്ചേര്‍ത്തു.

അശ്ലീലചിത്ര നടി സ്റ്റെഫനി ക്ലിഫോഡുമായുള്ള ട്രംപിന്റെ ബന്ധത്തെപ്പറ്റി വോള്‍ സ്ട്രീറ്റ് ജേണലാണ് കഴിഞ്ഞ മാസം വാർത്ത നൽകിയത്. 12 വർഷം മുൻപായിരുന്നു സ്റ്റെഫനിയുമായുള്ള ബന്ധം. എന്നാൽ പ്രസിഡന്റായതോടെ സംഭവം മറച്ചു വയ്ക്കാനായി ഇവർക്ക് മാസം തോറും 1.3 ലക്ഷം ഡോളർ (ഏകദേശം 84.5 ലക്ഷം രൂപ) ട്രംപ് നൽകിയിരുന്നെന്നായിരുന്നു റിപ്പോർട്ട്. 

2006ല്‍ നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ ലൈംഗീകമായി ഉപയോഗിച്ചിരുന്നെന്ന് 2011 ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ക്ലിഫോഡ് വെളിപ്പെടുത്തിയിരുന്നു.


LATEST NEWS