ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം.  നീലച്ചിത്ര   നടി സ്റ്റെഫാനി ക്ലിഫോർഡുമായി ട്രംപ് ബന്ധം പുലർത്തി  എന്ന വാർത്തയാണ്  ഇപ്പോൾ പുറത്തു വന്നത്.   വാൾസ്ട്രീറ്റ് ജേർണലാണ് വാര്‍ത്ത  പുറത്ത് വിട്ടത്.   വിവരം മറച്ചുവയ്ക്കുന്നതിന് സ്റ്റോമി ഡാനിയൽ‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്ലിഫോർഡിന് 1,30,000 ഡോളർ ട്രംപ് നൽകിയെന്നാണ് റിപ്പോർട്ട്   ​

2006ൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്‍റിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പത്തിലായതുമെന്നാണ് സൂചന. ട്രംപിന്‍റെ വിവാഹശേഷമായിരുന്നു ഇത്. 2005ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. അന്നത്തെ ചിലപത്രങ്ങളിൽ ട്രംപ്-മെലാനിയ ബന്ധത്തിൽ വിള്ളൽ എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ട്രംപ് അത് നിഷേധിച്ചിരുന്നു.

അതേസമയം ഇപ്പോൾ പുറത്ത് വന്ന വാർത്തകൾ സംബന്ധിച്ച് ട്രംപോ സ്റ്റോമി ഡാനിയൽസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.  എന്നാല്‍ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.  അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്തും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ട്രംപിനെതിരെ നിരവധി ലൈംഗികാരോപണങ്ങൾ ഉയർന്നിരുന്നു.  


LATEST NEWS