ചൈ​ന​യി​ല്‍ വീശിയടിച്ച് ലെ​കി​മ ചു​ഴ​ലി​ക്കാ​റ്റ്; 32 മ​ര​ണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൈ​ന​യി​ല്‍ വീശിയടിച്ച് ലെ​കി​മ ചു​ഴ​ലി​ക്കാ​റ്റ്; 32 മ​ര​ണം

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ വീശിയടിച്ച ലെ​കി​മ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ല്‍ 32 മരണം. 16 പേ​രെ കാ​ണാ​താ​യി. പ​ത്ത് ല​ക്ഷം​പേ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി

ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വ്യാ​പ​ക നാ​ശ​മാ​ണ് ചൈ​ന​യി​ല്‍ വി​ത​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടു. 

കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ തീ​ര​പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍ ഭീ​ഷ​ണി​യി​ലാ​ണ്. 189,000 ഹെ​ക്ട​ര്‍ കൃ​ഷി​യി​ട​വും 36,000 വീ​ടു​ക​ളും ഷി​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ല്‍ ന​ശി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


LATEST NEWS