ഇറാനിയൻ ബോട്ടുകൾക്കു നേർക്ക് യുഎസ് നേവി വെടിയുതിർത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇറാനിയൻ ബോട്ടുകൾക്കു നേർക്ക് യുഎസ് നേവി വെടിയുതിർത്തു

വാഷിംഗ്ടൺ : ഇറാനിയൻ ബോട്ടുകൾക്കു നേർക്ക് യുഎസ് നേവി വെടിയുതിർത്തു. പേർഷ്യൻ തീരത്തെ സ്ട്രെയ്റ്റ് ഓഫ് ഹോർമുസിനു തൊട്ടടുത്തായിരുന്നു വെടിവയ്പ്പെന്നു യുഎസ് അധികൃതർ വ്യക്‌തമാക്കി. സ്ട്രെയ്റ്റ് ഓഫ് ഹോർമുസിനു സമീപം അതിവേഗത്തിൽ ഇറാനിയൻ ബോട്ടുകൾ അടുത്തെത്തിയപ്പോഴാണ് മുന്നറിയിപ്പെന്ന നിലയിൽ യുഎസ് നാവികസേന വെടിയുതിർത്തത്. അഞ്ചുതവണ ബോട്ടുകൾ അടുത്തുവന്നതായാണ് റിപ്പോർട്ട്. ബോട്ടുകൾ തടയണമെന്ന് യുഎസ് നാവികസേനാ ഉദ്യോഗസ്‌ഥർ ഇറാനിയൻ സൈന്യത്തോട് റേഡിയോയിലൂടെ അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതിന് മറുപടി ലഭിച്ചില്ല. ഇതേതുടർന്നാണ് സേന വെടിയുതിർത്തത്.


LATEST NEWS