വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും വിസാ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി നല്‍കാന്‍ യുഎഇ തീരുമാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും വിസാ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി നല്‍കാന്‍ യുഎഇ തീരുമാനം

ദുബായ്‌: ഭര്‍ത്താവിന്റെ വിസാ കലാവധിയില്‍ നില്‍ക്കെ വിധവകളാകുന്നവരുടെയും വിവാഹ മോചിതരാകുന്ന സ്ത്രീകളുടെയും വിസാ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. ഇവരുടെ കുട്ടികളുടെ വിസയും നീട്ടി നല്‍കും. പുതിയ തീരുമാനം വഴി സ്‌പോണ്‍സര്‍ ഇല്ലാതെ വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും മക്കള്‍ക്കും യുഎഇയില്‍ താമസിക്കാനാകും. 

ഭര്‍ത്താവിന്റെ വിയോഗം മൂലം പ്രതിസന്ധിയിലാകുന്ന കുടുംബത്തിനു സാമൂഹ്യ, സാമ്ബത്തിക ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ അവസരമൊരുക്കുകയാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാന പാദത്തില്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുത്താനും ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

മാനുഷിക പരിഗണനവെച്ച്‌ വിദേശ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന നിരവധി വിസാ ഇളവുകളാണ് യുഎഇ ഈയിടെ പ്രഖ്യാപിച്ചത്. വിദേശ തൊഴിലന്വേഷകര്‍ക്കും ട്രാന്‍സിസ്റ്റു യാത്രക്കാര്‍ക്കും വിദേശികളെ ജോലിക്കെടുക്കുന്ന കമ്ബനികള്‍ക്കുമുള്ള വിസ നിയമത്തില്‍ വ്യാപക മാറ്റത്തിനു കഴിഞ്ഞ ആഴ്ച നടന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളി വിസക്ക് 3,000 ദിര്‍ഹം വീതം കെട്ടിവെക്കണമെന്ന വ്യവസ്ഥ ഒിവാക്കി പകരം ഓരോ തൊഴിലാളിക്കും 60 ദിര്‍ഹം വാര്‍ഷിക ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. 
 


LATEST NEWS