ബ്രിട്ടീഷുകാരുടെ പൂര്‍വ്വികരുടെ നിറം കറുപ്പായിരുന്നെന്ന് ഗവേഷകര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രിട്ടീഷുകാരുടെ പൂര്‍വ്വികരുടെ നിറം കറുപ്പായിരുന്നെന്ന് ഗവേഷകര്‍

10000 വര്‍ഷം മുമ്പുള്ള ബ്രിട്ടീഷുകാരുടെ മുന്‍ഗാമിയെ പുനസൃഷ്ടിച്ച് ശാസ്ത്രലോകം. കറുത്ത തൊലിയും,നീലക്കണ്ണുകളും,കറുത്ത ചുരുണ്ട മുടിയുമുള്ള 'ചെദ്ദാര്‍
മാന്‍' എന്ന മനുഷ്യനെയാണ് തലയോട്ടിയുടെ ഡിഎന്‍എയില്‍ നിന്ന് യുറോപ്യന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ പുനസൃഷ്ടിച്ചത്. 

1903ല്‍ തെക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഒരു ഗുഹയില്‍ നിന്നാണ് ചെദ്ദാര്‍ മനുഷ്യന്റെ അസ്ഥികൂടം ലഭിച്ചത്. ഹിമയുഗ കാലഘട്ടത്തിന്റെ അവസാനത്തില്‍ യൂറോപ്പിലേക്ക് കുടിയേറിപ്പാര്‍ത്ത വേട്ടക്കാരനായിരുന്നു ചെഡ്ഡാര്‍ മനുഷ്യനെന്നാണ് ഗവേഷകരുടെ നിഗമനം.ആരോഗ്യകരമായ ജീവിതമായിരുന്നുവെങ്കിലും, പരമാവധി 20 വയസ്സു വരെയാണ് ചെദ്ദാര്‍ ജീവിച്ചിരുന്നതെന്നും കണ്ടെത്തി.

3ഡി പ്രിന്റിംഗിലൂടെയാണ് ചെദ്ദാര്‍ മനുഷ്യന്റെ മുടിയും മറ്റും രൂപപ്പെടുത്തിയത്. 3 മാസത്തോളമെടുത്തു ചെഡ്ഡാര്‍ മനുഷ്യനെ ഈ രൂപത്തിലേക്ക് എത്തിക്കാന്‍. ബ്രിട്ടണില്‍ ഇതു വരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ തലയോട്ടിയാണ് ഛെദ്ദാറിന്റേത്.