ഉക്രൈയിനില്‍     ഭാരമേറിയ കുഞ്ഞ്   പിറന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  ഉക്രൈയിനില്‍     ഭാരമേറിയ കുഞ്ഞ്   പിറന്നു

കീവ്:  ഉക്രൈയിനില്‍     ഭാരമേറിയ കുഞ്ഞ്   പിറന്നു. ഉക്രയിനിലെ സപോർസിയയിലാണ് 7.09 കിലോ തൂക്കമുള്ള കുഞ്ഞ് പിറന്നത്. 40വയസുകാരിയായ യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ ഏഴാമത്തെ കുഞ്ഞാണിത്. ഇവരുടെ എല്ലാ കുട്ടികൾക്കും ജനനസമയത്ത് അഞ്ച് കിലോയ്ക്കു മുകളിൽ തൂക്കമുണ്ടായിരുന്നു.

 ഉക്രയിനിലെ നവജാത ശിശുക്കൾക്ക് സാധാരണ 2.8 കിലോഗ്രാം വരെയാണ് ശരാശരി തൂക്കം. അതേസമയം, ഏറ്റവും ഭാരമേറിയ നവജാത ശിശുവെന്നുള്ള ഗിന്നസ് റിക്കാർഡ് ഇറ്റലിയിൽ 1955ൽ 10.2 കിലോ തൂക്കവുമായി ജനിച്ച കുട്ടിയുടെ പേരിലാണ്.