റോ​ഹി​ങ്ക്യ​ന്‍ വം​ശ​ജ​രെ തി​രി​കെ മ്യാ​ന്മ​റി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന്​ യു.​എ​ന്‍ മേ​ധാ​വി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോ​ഹി​ങ്ക്യ​ന്‍ വം​ശ​ജ​രെ തി​രി​കെ മ്യാ​ന്മ​റി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന്​ യു.​എ​ന്‍ മേ​ധാ​വി

മ​നി​ല: റോ​ഹി​ങ്ക്യ​ന്‍ വം​ശ​ജ​രെ തി​രി​കെ മ്യാ​ന്മ​റി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന്​ യു.​എ​ന്‍ മേ​ധാ​വി അേ​ന്‍​റാ​ണി​യോ ഗു​ട്ടെ​റ​സ്​. നാ​ട്ടി​ല്‍​നി​ന്ന്​ ആ​ട്ടി​പ്പാ​യി​ച്ച റോ​ഹി​ങ്ക്യ​ന്‍ വം​ശ​ജ​രെ തിരികെ കൊണ്ടുവരണം എന്നാണ് സ്​റ്റേറ്റ്​ കൗണ്‍സിലര്‍ ഓങ്​ സാ​ന്‍​ സൂ​ചി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്. സൂ​ചി​യു​മാ​യി ഫി​ലി​പ്പീ​ന്‍​സ്​ ത​ല​സ്​​ഥാ​ന​മാ​യ മ​നി​ല​യി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ ഗു​ട്ടെറ​സ്​ ആവശ്യം ഉ​ന്ന​യി​ച്ച​ത്.

മ്യാ​ന്മ​ര്‍ കൂ​ടി അം​ഗ​മാ​യ 'ആ​സി​യാ​ന്‍' മേ​ധാ​വി​ക​ളു​ടെ ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു റോ​ഹി​ങ്ക്യ​ന്‍ വം​ശ​ജ​രെ തി​രി​കെ മ്യാ​ന്മ​റി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന്​ യു.​എ​ന്‍ മേ​ധാ​വി ആവശ്യപ്പെട്ടത്. രാ​ജ്യ​ത്തെ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രി​ല്‍ അ​ര​ങ്ങേ​റു​ന്ന വം​ശീ​യാ​തി​ക്ര​മ​ങ്ങ​ളി​ല്‍ ആ​ഗോ​ള ത​ല​ത്തി​ല്‍​ത​ന്നെ സൂ​ചി​ക്കു മേ​ല്‍ സ​മ്മ​ര്‍​ദം ശ​ക്​​തി​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ്​ യു.​എ​ന്‍ സെ​​ക്ര​ട്ട​റി ജ​ന​റ​ലി​​ന്‍റെ നി​ര്‍​ദേ​ശം. 

മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക്​ ക​രു​ത്തു പ​ക​രു​ന്ന​തോ​ടൊ​പ്പം ഇ​രു വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള അ​നു​ര​ഞ്​​ജ​ന ശ്ര​മ​വും അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന്​ സൂ​ചി​യെ അ​റി​യി​ച്ച​താ​യും യു.​എ​ന്‍ പു​റ​ത്തു​വി​ട്ട പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​യു​ന്നു.


LATEST NEWS