യുഎൻ പ്രമേയത്തിന് മുന്നറിയുപ്പുമായി ഉത്തരകൊറിയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഎൻ പ്രമേയത്തിന് മുന്നറിയുപ്പുമായി ഉത്തരകൊറിയ

െഎക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ഉപരോധനടപടികളെ ശക്തമായി എതിര്‍ത്ത് ഉത്തരകൊറിയ. യു.എന്‍ നീക്കത്തെ യുദ്ധനടപടിയെന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്. പുതിയ നീക്കം രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും അതുകൊണ്ട് ഉപരോധത്തെ വകവയ്ക്കില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചവര്‍ അനുഭവിക്കേണ്ടി വരുമെന്നും വിദേശമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയക്കെതിരെ യു.എന്‍ രക്ഷാസമിതി കൂടുതല്‍ ഉപരോധങ്ങള്‍ എര്‍പ്പെടുത്തിയത്. ഉപരോധത്തെ അനുകൂലിച്ചെങ്കിലും പ്രകോപനം ഒഴിവാക്കണമെന്നായിരുന്നു ചൈനയുടെ നിലപാട്


LATEST NEWS