ഉത്തര കൊറിയൻ ചരക്കു കപ്പലുകൾ ഒരു കാരണവശാലും തുറമുഖങ്ങളിൽ അടുപ്പിക്കരുതെന്നു യു എന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്തര കൊറിയൻ ചരക്കു കപ്പലുകൾ ഒരു കാരണവശാലും തുറമുഖങ്ങളിൽ അടുപ്പിക്കരുതെന്നു യു എന്‍

ജനീവ: ഉത്തര കൊറിയൻ ചരക്കു കപ്പലുകൾ ഒരു കാരണവശാലും തുറമുഖങ്ങളിൽ പ്രവേശനാനുമതി നൽകരുതെന്ന് അംഗരാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭ (യുഎൻ) നിര്‍ദ്ദേശം നല്‍കി. ഉപരോധ പ്രകാരം വിലക്കിയ പല ഉൽപന്നങ്ങളും കയറ്റുമതി ചെയ്യാൻ ഉത്തരകൊറിയ ശ്രമിച്ച സാഹചര്യത്തിൽ പുറപ്പെട്ട നാലു കപ്പലുകൾക്കാണ് വിലക്ക്. ആദ്യമായാണ് ഉത്തര കൊറിയൻ കപ്പലുകൾക്ക് യുഎന്‍ രക്ഷാസമിതി വിലക്കേർപ്പെടുത്തുന്നത്.

ഉത്തര കൊറിയയ്ക്കെതിരെ ഏർപ്പെടുത്തിയ വിലക്കുകൾ നിരീക്ഷിക്കാന്‍ യുഎൻ നിയോഗിച്ചിട്ടുള്ള സമിതിയുടെ തലവൻ ഹ്യൂഗ് ഗ്രിഫിത്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. യുഎൻ അംഗരാജ്യങ്ങളുടെ യോഗത്തിൽ ഉത്തര കൊറിയൻ പ്രതിനിധിയും പങ്കെടുത്തിരുന്നു. യുഎന്നിന്റെ വിലക്ക് മറികടന്ന് അണുപരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളും ഉത്തരകൊറിയ തുടരുന്ന സാഹചര്യത്തിലാണ് കപ്പലുകൾക്ക് വിലക്ക്.

പെട്രെൽ 8, ഹാവോ ഫാൻ 6, ടോങ് സാൻ 2, ജീ ഷുൻ എന്നീ കപ്പലുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. കൊമോറോസ് ദ്വീപിലാണ് പെട്രെൽ 8ന്റെ റജിസ്ട്രേഷൻ. സെന്റ്. കിറ്റ്സ് ആൻഡ് നെവിസ് ദ്വീപുകളിൽ ഹാവോ ഫാന്‍ 6 റജിസ്റ്റർ ചെയ്തപ്പോൾ ടോങ് സാൻ 2 ഉത്തരകൊറിയയിലാണ് റജിസ്റ്റര്‍ ചെയ്തത്. നിരോധിക്കപ്പെട്ട ചരക്കുകളുമായി ഒക്ടോബർ അഞ്ചു മുതൽ ഇവ യാത്ര തുടങ്ങിയിട്ടുണ്ടെന്നും യുഎൻ പറയുന്നു.
 


LATEST NEWS