ഉത്തര കൊറിയയന്‍ അധികൃതരുമായി യു.എസ് പ്രതിനിധികള്‍ നടത്താനിരുന്ന ഉന്നതതല യോഗം അമേരിക്ക മാറ്റിവച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്തര കൊറിയയന്‍ അധികൃതരുമായി യു.എസ് പ്രതിനിധികള്‍ നടത്താനിരുന്ന ഉന്നതതല യോഗം അമേരിക്ക മാറ്റിവച്ചു

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ അധികൃതരുമായി യു.എസ് പ്രതിനിധികള്‍ നടത്താനിരുന്ന ഉന്നതതല യോഗം അമേരിക്ക മാറ്റിവച്ചു. ചര്‍ച്ച നീക്കുന്ന വിവരം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറുകളുമായി മുന്നോട്ടുപോകുമ്പോഴാണ് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഈ അപ്രതീക്ഷിത നീക്കം. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡിന്റെ ഉന്നത നയതന്ത്ര സംഘവും ഉത്തര കൊറിയന്‍ പ്രതിനിധി സംഘവും തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ചയാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ചര്‍ച്ച പിന്നീട് നടക്കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നൗറെട്ട് അറിയിച്ചു. 

അതേസമയം, ചര്‍ച്ച മാറ്റിവയ്ക്കനുള്ള കാരണം അമേരിക്ക വ്യക്തമാക്കിയിട്ടില്ല. ഉത്തര കൊറിയയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അമേരിക്കയുടെ ഉപരോധങ്ങള്‍ നീക്കണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടതാവാം കാരണമെന്ന് സൂചനയുണ്ട്. ജൂണില്‍ ട്രംപും കിം ജോങ് ഉന്നും നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയെന്ന രീതിയിലാണ് ന്യുയോര്‍ക്കില്‍ സ്റ്റേറ്റ് സെക്രട്ടറിയും കിമ്മിന്റെ വിശ്വസ്തനായ കിം യോങ് ചോലും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.


LATEST NEWS