സിറിയക്കെതിരേ ഇനിയും ആക്രമണമുണ്ടായാല്‍ രാജ്യാന്തരബന്ധം കലുഷിതമാകുമെന്ന് പുടിന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിറിയക്കെതിരേ ഇനിയും ആക്രമണമുണ്ടായാല്‍ രാജ്യാന്തരബന്ധം കലുഷിതമാകുമെന്ന് പുടിന്‍

മോസ്‌കോ: സിറിയക്കെതിരേ ഇനിയും ആക്രമണമുണ്ടായാല്‍ രാജ്യാന്തരബന്ധം കലുഷിതമാവുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ഞായറാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിയമം ലംഘിച്ചുള്ള നടപടികള്‍ സിറിയയിലെ രാഷ്ട്രീയ ഒത്തുതീര്‍പ്പിന് വലിയ ആഘാതം ഏല്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇരുനേതാക്കളും യോജിച്ചു.