യു​എ​സ് ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ ഉ​ത്ത​ര​കൊ​റി​യ​യു​ടെ മു​ക​ളി​ലൂ​ടെ പറന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യു​എ​സ് ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ ഉ​ത്ത​ര​കൊ​റി​യ​യു​ടെ മു​ക​ളി​ലൂ​ടെ പറന്നു

വാ​ഷിം​ഗ്ട​ൺ: ഉ​ത്ത​ര​കൊ​റി​യ​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യു‌​ടെ മു​ക​ളി​ലൂ​ടെ യു​എ​സ് ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ പ​റ​ത്തി. ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഏ​തു ഭീ​ഷ​ണി​യും തകർക്കാൻ യുഎസ്  സൈ​ന്യം സ​ജ്ജ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നാ​ണ് സൈ​നി​കാ​ഭ്യാ​സ​മെ​ന്ന് പെ​ന്റഗ​ൺ അറിയിച്ചു.

യു​എ​സി​ന്റെ ര​ണ്ട് ബി-1​ബി ലാ​ൻ​സ​ർ ബോം​ബ​ര്‍ വി​മാ​ന​ങ്ങ​ളും അ​ക​മ്പ​ടി​യാ​യി വ്യോ​മ​സേ​ന​യു​ടെ നാ​ലു എ​ഫ്-15​സി യു​ദ്ധ വി​മാ​ന​ങ്ങ​ളു​മാ​ണ് ശ​ക്തി​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. യു​എ​സി​നേ​യും സ​ഖ്യ​ങ്ങ​ളെ​യും സംരക്ഷിക്കാന്‍ മു​ഴു​വ​ൻ സൈ​നി​ക ശേ​ഷി​യും പ്ര​യോ​ഗി​ക്കാ​ൻ ത​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്ന് പെ​ന്റ​ഗ​ൺ വ​ക്താ​വ് ഡാ​ന വൈ​റ്റ് പ​റ​ഞ്ഞു. സൈ​നി​കാ​ഭ്യാ​സം ന​ട​ത്തി​യ​താ​യി ദ​ക്ഷി​ണ കൊ​റി​യ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

യുഎസ് പ്ര​സി​ഡ​ന്റ് ഡൊണ​ൾ​ഡ് ട്രം​പും ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോങ് ഉ​ന്നും ത​മ്മി​ലു​ള്ള വ​ക്പോ​ര് രൂ​ക്ഷ​മാ​യ​തിന് പി​ന്നാ​ലെ​യാ​ണ് യു​എ​സ് ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ പ​റ​ത്തി​യ​ത്. ഉ​ത്ത​ര​കൊ​റി​യ​യെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​മെ​ന്ന് ട്രം​പ് ചൊ​വ്വാ​ഴ്ച യു​എ​ൻ പൊ​തു​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ചി​രു​ന്നു. ട്രം​പ് കു​ര​യ്ക്കു​ന്ന പ​ട്ടി മാ​ത്ര​മാ​ണെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​കൊ​റി​യ​യു​ടെ മ​റു​പ​ടി.


LATEST NEWS