അമേരിക്കയിലെ ബോസ്റ്റണിൽ വാതക പൈപ്പ്​ ലൈനിൽ തുടർച്ചയായി 70 സ്​ഫോടനം; പത്ത്‌ പേർക്ക് പരിക്ക്; നൂറോളം പേരെ ഒഴിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കയിലെ ബോസ്റ്റണിൽ വാതക പൈപ്പ്​ ലൈനിൽ തുടർച്ചയായി 70 സ്​ഫോടനം; പത്ത്‌ പേർക്ക് പരിക്ക്; നൂറോളം പേരെ ഒഴിപ്പിച്ചു

അമേരിക്കയിലെ ബോസ്റ്റണിൽ തുടർച്ചയായുണ്ടായ ഗ്യാസ്​ സ്​ഫോടനത്തിൽ പത്തോളം പേർക്ക്​ പരിക്കേറ്റു. 100 ഒാളം പേരെ വീടുകളിൽ നിന്ന്​ ഒഴിപ്പിച്ചു.  39 ഒാളം വീടുകളിലായി 70 ഒാളം സ്​ഫോടനങ്ങളാണ്​ കെട്ടിടങ്ങളിലെ പാചകവാതക​ പൈപ്പ്​ലൈനുകളിൽ ഉണ്ടായത്​. അപകടം ഉണ്ടായത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. 

ബോസ്റ്റണിലെ ലോറെൻസ്​, അൻഡൊവർ, നോർത്ത്​ അൻഡൊവർ എന്നിവിടങ്ങളിലാണ്​ ഗ്യാസ്​ സ്​ഫോടനമുണ്ടായത്​. സ്ഫോടനത്തെ തുടർന്ന്​ പ്രദേശത്ത് തീപടർന്നു. തെരുവുകളെല്ലാം പുക നിറഞ്ഞ്​ കറുത്തതോടെ അധികൃതർ പ്രദേശത്തെ ​വൈദ്യുത ബന്ധം വിച്ഛേദിച്ചു. 

തീപടരുന്നത്​ നിയന്ത്രിക്കുന്നതിനായി പൈപ്പ്​ ലൈനുകളിലൂടെയുള്ള പാചക വാതകാ വിതരണം നിർത്തിവെക്കാനുള്ള ശ്രമം തുടരുകയാണ്​. അഗ്​നിശമന സേന തീയണക്കാനുള്ള ശ്രമം നടത്തുന്നുണ്ട്​.