ഇപ്പോൾ വൈറ്റ്​ ഹൗസിലിരിക്കുന്നയാൾക്ക്​ എന്താണ്​ തകർന്നതെന്ന്​ ബോധ്യമില്ല: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ തുടക്കമിട്ട്​ എലിസബത്ത്​ വാരൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇപ്പോൾ വൈറ്റ്​ ഹൗസിലിരിക്കുന്നയാൾക്ക്​ എന്താണ്​ തകർന്നതെന്ന്​ ബോധ്യമില്ല: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ തുടക്കമിട്ട്​ എലിസബത്ത്​ വാരൻ

വാഷിങ്​ടൺ: 2020 ൽ നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്​ തുടക്കമിട്ട്​ സെനറ്റർ എലിസബത്ത്​ വാരൻ. സാമ്പത്തികമായ അസമത്വം ഇല്ലാതാക്കുമെന്ന വാഗ്‌ദാനമാണ് അവർ പ്രധാനമായും മുന്നോട്ട് വെച്ചത്. കൂടാതെ നിരവധി ജനപ്രിയ വാഗ്‌ദാനങ്ങളും അവർ മുന്നോട്ട് പ്രഖ്യാപിച്ചു. 

നമ്മുടെ ജീവിതങ്ങൾക്ക്​ വേണ്ടിയുള്ള പോരാട്ടമാണ്​ ഇതെന്ന്​ വാരൻ പറഞ്ഞു. എന്നാൽ, ട്രംപിനെ കടന്നാക്രമിക്കാൻ അവർ മുതിർന്നില്ല. പക്ഷേ യു.എസിലെ വൻകിട വ്യവസായികൾക്കെതിരെ വാരൻ രംഗത്തെത്തി.

ഇപ്പോൾ വൈറ്റ്​ ഹൗസിലിരിക്കുന്നയാൾക്ക്​ എന്താണ്​ തകർന്നതെന്ന്​ ബോധ്യമില്ലെന്നും ഘടനാപരമായ മാറ്റം അമേരിക്കയിൽ കൊണ്ടു വരാനാണ്​ ഉദ്ദേശിക്കുന്നതെന്നും വാരൻ വ്യക്​തമാക്കി. 


LATEST NEWS