അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

ഫി​ല​ഡ​ല്‍​ഫി​യ: യു​എ​സി​ല്‍ വെ​ടി​വ​യ്പ് തുടർക്കഥയാകുന്നു. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ലെ ഫി​ല​ഡ​ല്‍​ഫി​യ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ആറു പേരെയും ആശുപത്രിയിൽ പ്രവേശിച്ചു.

ഇ​ന്ത്യ​ന്‍ സ​മ​യം ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ഓ​ടെ ക്ലി​യ​ര്‍​ഫീ​ല്‍​ഡ് സ്ട്രീ​റ്റി​ലാ​ണ് വെടിവെപ്പുണ്ടായത്. 14നും 27​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.