ബാരക് ഒബാമ നല്‍കുന്ന  പ്രസിഡന്‍ഷ്യല്‍ അവാര്‍ഡുകളുടെ പട്ടികയില്‍   ഇന്ത്യന്‍ വംശജരായ നാല് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബാരക് ഒബാമ നല്‍കുന്ന  പ്രസിഡന്‍ഷ്യല്‍ അവാര്‍ഡുകളുടെ പട്ടികയില്‍   ഇന്ത്യന്‍ വംശജരായ നാല് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജരായ നാല് അമേരിക്കന്‍ ശാസ്ത്രജ്ഞരെ യുഎസ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിന് പ്രസിഡന്റ് ബാരക് ഒബാമ തിരഞ്ഞെടുത്തു. ശാസ്ത്രജ്ഞര്‍ക്കും, എഞ്ചിനിയര്‍മാര്‍ക്കും അമേരിക്കന്‍ ഭരണകൂടം നല്‍കുന്ന പരമോന്നത പുരസ്ക്കാരമാണ് ഇത്.

നോര്‍ത്തീസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ കൌഷിക്ക് ചൌദരിക്കും, ഇകാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ മനീഷ് അറോറയ്ക്കും, മോണ്ട് ക്ലെയര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പങ്കജ് ലാലിനും, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ആരാധന ത്രിപാഠിക്കുമാണ്   പുരസ്ക്കാരം ലഭിക്കുന്നത്.

ഇവരടക്കമുള്ള 102 പ്രതിഭകള്‍ക്കാണ് യുഎസ് ഭരണകൂടത്തിന്റെ പുരസ്ക്കാരം ലഭിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് നല്‍കുന്ന ഈ പുരസ്ക്കാരത്തിനു അര്‍ഹരായ മുഴുവന്‍ പേരെയും യുഎസ് പ്രസിഡന്റ് ബാരക് ഒബാമ അഭിനന്ദിച്ചു.

ലോകത്തിന്റെ അറിവ്  ഇവര്‍ വിശാലമാക്കുന്നു,   നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക്  സഹായഹസ്തം  നല്‍കുന്നു. ഇവരെ അഭിനന്ദിച്ചുകൊണ്ട് ഒബാമ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ബില്‍ ക്ലിന്റനാണ് 1996- ല്‍  ഈ പുരസ്ക്കാരം ഏര്‍പ്പെടുത്തുന്നത്.

ഇത് പിന്നീട് ശാസ്ത്ര-സാങ്കേതിക മേഖലയില്‍ അമേരിക്ക നല്‍കുന്ന ഏറ്റവും പരമോന്നത പുരസ്ക്കാരമായി മാറി. 


LATEST NEWS