ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടിക്കൊരുങ്ങി യു​എ​സും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടിക്കൊരുങ്ങി യു​എ​സും

വാ​ഷിം​ഗ്ട​ണ്‍: ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടിക്കൊരുങ്ങി യു​എ​സും. മാ​ക്സ് 8 , മാ​ക്സ് 9 മോ​ഡ​ലു​ക​ളി​ല്‍​പ്പെ​ട്ട എ​ല്ലാ വി​മാ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ടി​യ​ന്തി​ര​മാ​യി നി​ല​ത്തി​റ​ക്കാ​ന്‍ യു​സ് ഉത്തരവിട്ടു. വി​മാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച്‌ അ​ടി​യ​ന്ത​ര​മാ​യി മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ക​മ്ബ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. 

ബോ​യിം​ഗ് 737 മാ​ക്സ് 8 , മാ​ക്സ് 9 വി​മാ​ന​ങ്ങ​ളെ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു. യു​എ​സ് പൗ​ര​ന്‍​മാ​രു​ടെ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ആ​ളു​ക​ളു​ടെ​യും സു​ര​ക്ഷ​യാ​ണ് ത​ങ്ങ​ളു​ടെ പ്ര​ധാ​ന​പ​രി​ഗ​ണ​ന​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഡി​സ് അ​ബാ​ബ​യി​ലെ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ച പു​തി​യ തെ​ളി​വു​ക​ളു​ടേ​യും ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളും ഈ ​മോ​ഡ​ല്‍ വി​മാ​ന​ങ്ങ​ള്‍ പ​റ​ത്തു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. സിം​ഗ​പ്പൂ​ര്‍, ഓ​സ്ട്രേ​ലി​യ, ന്യൂ ​സി​ലാ​ന്‍​ഡ്, മ​ലേ​ഷ്യ, ഫ്രാ​ന്‍​സ്, ബ്രി​ട്ട​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും സ​മാ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു. ചൈ​ന, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ നേ​ര​ത്തേ ത​ന്നെ വി​മാ​ന ങ്ങ​ള്‍ നി​ല​ത്തി​റ​ക്കി​യി​രു​ന്നു. 


LATEST NEWS