അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

വാഷിങ്​ടണ്‍: ലോസ്​ ഏഞ്ചല്‍സിനു സമീപം ഹൈസ്​കൂളില്‍ ഉണ്ടായ വെടിവെപ്പിൽ ഒരാള്‍ മരിച്ചു. ഒരു സ്ത്രീയാണ്​ മരിച്ചത്. മറ്റ്​ മൂന്ന്​ പേര്‍ക്ക്​ കൂടി വെടിയേറ്റു. ഇതില്‍ രണ്ട്​ പുരുഷന്‍മാരുടെ നില ഗുരുതരമാണ്​. ലോസ്​ ഏഞ്ചല്‍സിന്​ വടക്ക്​ സാന്‍റ ക്ലാരിറ്റയിലെ സോഗസ്​ ഹൈസ്​കൂളിലാണ്​ സംഭവം. 

സ്​കൂള്‍ പ്രവര്‍ത്തന സമയം തുടങ്ങുന്നതിന്​ തൊട്ടുമുമ്ബാണ്​ വെടിവെപ്പുണ്ടായത്​. അക്രമിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. അക്രമി കൗമാര പ്രായക്കാരനാണെന്നും സ്​കൂളിലെ തന്നെ വിദ്യാര്‍ഥിയാണെന്നും​ സ്​ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്​. 


LATEST NEWS