അമേരിക്കയിലെ സിഖ് ക്ഷേത്രത്തില്‍ തർക്കം; നാലുപേർക്ക് പരിക്കേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കയിലെ സിഖ് ക്ഷേത്രത്തില്‍ തർക്കം; നാലുപേർക്ക് പരിക്കേറ്റു

അമേരിക്കയിലെ ഇന്ത്യാനപൊളിസിലുള്ള സിഖ് ക്ഷേത്രത്തില്‍ തര്‍ക്കത്തിനിടെ നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ക്ഷേത്രത്തിലെ നേതൃമാറ്റം സംബന്ധിച്ച തര്‍ക്കമാണ് അടിപിടിയായത്. 150ഓളം പേരാണ് തര്‍ക്കത്തിലേര്‍പ്പെട്ടതെന്ന് ഗ്രീന്‍വുഡ് പൊലീസ് മേധാവി പറഞ്ഞു.

വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. നാല് പേര്‍ക്ക് നിസാര പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് ചോദ്യം ചെയ്യും. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി പൊലീസ് ക്ഷേത്രത്തിലെ നിരീക്ഷണക്യാമറകള്‍ പരിശോധിക്കും.


LATEST NEWS