യുഎസ് - താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ സമാപനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഎസ് - താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ സമാപനം

ദോഹ: പതിനാറ് ദിവസം നീണ്ടു നിന്ന യുഎസ് - താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ സമാപനം. സമാധാന നീക്കങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ചതില്‍ ഇരു രാജ്യങ്ങളും ഖത്തറിന് നന്ദി അറിയിച്ചു. ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയുണ്ടായതായാണ് റിപ്പോര്‍ട്ട്. 

അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ മണ്ണ് വിടുക, സഖ്യ സേനയ്ക്കെതിരായ താലിബാന്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നിവയായിരുന്നു ഇരുഭാഗങ്ങളില്‍ നിന്നുമുള്ള പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീര്‍പ്പിലെത്താന്‍ ചര്‍ച്ചയ്ക്കായിട്ടില്ല.‌ വെടിനിര്‍ത്തല്‍ എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ഇരുവിഭാഗവും പിന്തുണച്ചിട്ടുണ്ട്.

ചര്‍ച്ചയില്‍ പങ്കെടുത്ത താലിബാന്‍ സംഘത്തെ രാഷ്ട്രീയകാര്യ തലവന്‍ മുല്ലാ അബ്ദുല്‍ ഗനി ബറദാറും അമേരിക്കന്‍ സംഘത്തെ പ്രത്യേക ദൂതന്‍ സല്‍മായ് ഖലില്‍സാദുമാണ് നയിച്ചത്.


LATEST NEWS