ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരിക വിഭാഗമായ യുനെസ്കോയിൽ നിന്ന് യുഎസ് പിന്മാറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരിക വിഭാഗമായ യുനെസ്കോയിൽ നിന്ന് യുഎസ് പിന്മാറി

വാഷിങ്ടൻ: ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരിക വിഭാഗമായ യുനെസ്കോയിൽ (യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ) നിന്ന് യുഎസ് പിന്മാറിയതായി വിവിധ വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു. പലസ്തീൻ വിഷയത്തിൽ യുനെസ്കോ പുലർത്തുന്ന ‘ഇസ്രയേൽ വിരുദ്ധത’യുടെ പേരിലാണ് യുഎസ് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടില്‍.

പലസ്തീൻ വിഷയത്തിൽ യുഎസും യുനെസ്കോ നേതൃത്വവും തമ്മിൽ കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നു. യുനെസ്കോയുടെ 58 അംഗ എക്സിക്യൂട്ടിവ് ബോർഡ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി വെള്ളിയാഴ്ച യോഗം ചേരാനിരിക്കെയാണ് യുഎസിന്റെ പിൻമാറ്റം. പലസ്തീനെ യുനെസ്കോയിൽ അംഗമാക്കാൻ അംഗരാജ്യങ്ങളിൽ ഭൂരിഭാഗവും വോട്ടിങ്ങിലൂടെ അനുമതി നൽകിയതിനെ തുടർന്ന് യുഎനെസ്കോയ്ക്ക് നൽകിയിരുന്ന സാമ്പത്തിക സഹായങ്ങൾ 2011ൽ യുഎസ് നിർത്തലാക്കിയിരുന്നു. 

രാജ്യങ്ങള്‍ തമ്മിലുള്ള പ്രാദേശിക പ്രശ്നങ്ങളും ഫണ്ടിങ്ങിലെ അപര്യാപ്തതയും നിമിത്തം വലയുന്ന യുനെസ്കോയ്ക്ക് കനത്ത തിരിച്ചടിയാണ് യുഎസിന്റെ പിന്മാറ്റം. അംഗത്വത്തിൽനിന്ന് പിൻമാറിയെങ്കിലും യുനെസ്കോയിലെ പ്രത്യേക നിരീക്ഷക രാജ്യമായി തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ ന്യുയേർട്ട് വ്യക്തമാക്കി. അതേസമയം, യുനെസ്കോയിൽനിന്നുള്ള യുഎസിന്റെ പിൻമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച സംഘടനയുടെ അധ്യക്ഷയായ ഐറീന ബൊക്കോവ രംഗത്തെത്തി. സംഘടനയുടെ ‘ബഹുമുഖ’ പ്രതിച്ഛായയ്ക്ക് യുഎസിന്റെ പിൻമാറ്റം മങ്ങലേൽപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
 


LATEST NEWS