കിം ജോങ് ഉന്‍ കൈ ഞൊടിച്ചാല്‍   ഗുവാമിലേക്ക്  നാലു മിസൈലുകൾ പറന്നെത്തുമെന്ന് ഉത്തര കൊറിയ; എങ്കില്‍ ഉത്തര കൊറിയ ഇല്ലാതാകുമെന്ന് അമേരിക്ക 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിം ജോങ് ഉന്‍ കൈ ഞൊടിച്ചാല്‍   ഗുവാമിലേക്ക്  നാലു മിസൈലുകൾ പറന്നെത്തുമെന്ന് ഉത്തര കൊറിയ; എങ്കില്‍ ഉത്തര കൊറിയ ഇല്ലാതാകുമെന്ന് അമേരിക്ക 

പ്യോങ്യാങ്: കിം ജോങ് ഉന്‍ കൈ ഞൊടിച്ചാല്‍  അമേരിക്കന്‍ സൈനിക കേന്ദ്രമായ  ഗുവാമിലേക്ക്  നാലു മിസൈലുകൾ പറന്നെത്തുമെന്ന് ഉത്തര കൊറിയന്‍ സൈന്യം. യുഎഎസ്  സൈനിക താവളമായ ഗുവാം ദ്വീപ് ആക്രമിക്കാനുള്ള കിം ജോങ് ഉന്നിന്‍റെ ഉത്തരവിനു കാത്തിരിക്കുകയാണെന്നും സൈന്യം പറയുന്നു.

സൈനിക മേധാവി ജനറൽ കിം റാക് ഗ്യോമിനെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തല്‍. ത ദ്ദേശീയമായി നിർമിച്ച മധ്യ, ദീർഘദൂര മിസൈലുകളാണ് ഹ്വാസോങ് 12. ആണവ പോർമുകൾ വഹിക്കാവുന്നതാണ് ഈ മിസൈൽ.  ഒന്നര ലക്ഷം അമേരിക്കന്‍ പൗരന്‍മാരാണ് ഗുവാം സൈനിക താവളത്തിലുള്ളത്.

എന്നാല്‍ അമേരിക്കന്‍ പൗരന്‍മാരെ തൊട്ടാല്‍ ഉത്തരകൊറിയയെ  ഇല്ലാതാക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറ‍ഞ്ഞു.  ചര്‍ച്ചകള്‍ക്കു സാധ്യതയുണ്ടെന്നും ആയുധമെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയെ ഭയക്കേണ്ടതില്ലെന്നും രാജ്യാന്തര സമ്മര്‍ദം അവരെ ചര്‍ച്ചകള്‍ക്കു സന്നദ്ധമാക്കുമെന്നും വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും  പറയുന്നു. 
 


LATEST NEWS