എ.ടി.എം സേവനത്തിന് വാറ്റ് ബാധകമല്ല; സൗദി ബാങ്ക്സ് മീഡിയ സെക്രട്ടറി ജനറല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എ.ടി.എം സേവനത്തിന് വാറ്റ് ബാധകമല്ല; സൗദി ബാങ്ക്സ് മീഡിയ സെക്രട്ടറി ജനറല്‍

സൗദി: എ.ടി.എം സേവനത്തിന് വാറ്റ് ബാധകമല്ലെന്ന് സൗദി ബാങ്കുകളുടെ മേല്‍നോട്ടം വഹിക്കുന്ന സൗദി ബാങ്ക്സ് മീഡിയ വിഭാഗം സെക്രട്ടറി ജനറല്‍ തല്‍അത് ഹാഫിസ് പറഞ്ഞു. സ്വന്തം അക്കൗണ്ടുള്ളതോ ഇതര ബാങ്കുകളുടേതോ എ.ടി.എം ഉപയോഗിക്കുന്നതിന് വാറ്റ് ഈടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കുകളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയ ഇനമാണ് എ.ടി.എം സേവനമെന്നതും സെക്രട്ടറി ജനറല്‍ പറഞ്ഞു.

ബാങ്കുകള്‍ നല്‍കുന്ന ഏതെല്ലാം സേവനങ്ങള്‍ക്ക് വാറ്റ് ബാധകമാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 19993 എന്ന ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍ഡ് ടാക്സിനെ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.