ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നേരെ ലൈംഗികാരോപണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നേരെ ലൈംഗികാരോപണം

ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നേരെ ലൈംഗികാരോപണം.  ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്‍റൂറക്ക് നേരെയാണ് ലൈംഗികാരോപണം. പാരിസ് സിറ്റി ഹോളിലെ കീഴ്ജീവനക്കാരനാണ് ആര്‍ച്ച് ബിഷപ്പിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. കീഴ്ജീവനക്കാരനെ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചെന്നാണ് ആരോപണം.

പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറ്റി ഹാളില്‍ പുതുവര്‍ഷ പ്രസംഗത്തില്‍ പങ്കെടുക്കുന്നതിനിടെ നിരവധി തവണ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് തെറ്റായ രീതിയില്‍ സ്പര്‍ശനം സഹിക്കേണ്ടി വന്നുവെന്ന് പരാതി വിശദമാക്കുന്നു. 

2009 മുതല്‍ പാരീസില്‍ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം ചെയ്യുകയാണ് 74 കാരനായ ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്‍റൂറ. അതേസമയം, അന്വേഷണത്തെക്കുറിച്ച് ഫ്രാന്‍സിലെ വത്തിക്കാന്‍ ഓഫീസ് ഇതു വരെ പ്രതികരിച്ചിട്ടില്ല. 


LATEST NEWS