വെനസ്വലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ രണ്ടാം തവണയും അധികാരമേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെനസ്വലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ രണ്ടാം തവണയും അധികാരമേറ്റു


കാരകാസ്: വെനസ്വലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ രണ്ടാം വണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാല്‍ മെഡുറോയെ വെനസ്വേലന്‍ പ്രസിഡണ്ടായി അംഗീകരിക്കില്ലെന്ന് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. 

ആറ് വര്‍ഷ കാലാവധിയുള്ള പദവിയില്‍ മഡുറോക്ക് 2025 വരെ തുടരാം. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് ഒഴിവാക്കി സുപ്രീം കോടതിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സര്‍ക്കാരിനെ പിന്തുണക്കുന്ന നൂറുകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. 

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഏറെ വിവാദങ്ങള്‍ക്കിടെയാണ് മഡുറോ പ്രസിഡണ്ടായി ജയിച്ചത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് പ്രതിപക്ഷം വ്യാപകമായി ആവശ്യപ്പെട്ടിരുന്നു. സ്ഥാനാരോഹണത്തിന് എതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ളവരും രംഗത്തെത്തി.

മഡുറോയെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വെനസ്വയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങളായ ചൈന, റഷ്യ, തുര്‍ക്കി എന്നിവര്‍ക്കൊപ്പം ബൊളീവിയ, ക്യൂബ, എല്‍ സാല്‍വദോര്‍, നിക്കരാഗ്വ, എന്നീ രാജ്യങ്ങളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.  


LATEST NEWS