വാട്‌സ് ആപ് പണിമുടക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാട്‌സ് ആപ് പണിമുടക്കി

അമേരിക്ക, ബ്രിട്ടണ്‍, ആസ്‌ത്രേലിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ബുധനാഴ്ച അല്‍പ്പ നേരത്തേക്ക് വാട്ട്‌സ്ആപ് പണിമുടക്കി.  ബ്രിട്ടണില്‍ പ്രാദേശിക സമയം രാത്രി ഒമ്പതോടെയായിരുന്നു വാട്ട്‌സ്ആപ് നിശ്ചലമായത്.
11.30 നകം സേവനം പഴയ അവസ്ഥയിലെത്തുകയും ചെയ്തു. പണിമുടക്കിനുള്ള കാരണം വ്യക്തമല്ല. ചില ഉപയോക്താക്കള്‍ക്ക് കുറച്ചു സമയം വാട്ട്‌സ്ആപിന്റെ സേവനം ലഭിച്ചില്ലെന്നും ഇതിലുള്ള ദുഖം രേഖപ്പെടുത്തുന്നുവെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു. എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഒരുപോലെ ഈ സമയത്ത് വാട്ട്‌സ്ആപ് ലഭ്യമായിരുന്നില്ല.