യുഎസ് സേന എത്രയും പെട്ടെന്ന് തിരികെ നാട്ടിലെത്തണമെന്നാണു പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടെന്ന് വൈറ്റ് ഹൗസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഎസ് സേന എത്രയും പെട്ടെന്ന് തിരികെ നാട്ടിലെത്തണമെന്നാണു പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടെന്ന് വൈറ്റ് ഹൗസ്

ബെയ്റൂട്ട്: യുഎസ് സേന എത്രയും പെട്ടെന്ന് തിരികെ നാട്ടിലെത്തണമെന്നാണു പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടെന്ന് വൈറ്റ് ഹൗസ്. സിറിയയ്ക്കെതിരായ യുഎസ് നിലപാടിൽ മാറ്റമില്ലയെന്നും മാധ്യമസെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു. സിറിയയിൽ തുടരുന്നതിന്റെ ആവശ്യകത യുഎസിനെ ബോധ്യപ്പെടുത്തിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരത്തെ പറഞ്ഞിരുന്നു.

ആക്രമണം നടത്തി തിരികെ പോരണമെന്നായിരുന്നു യുഎസിന്റെ നിലപാട്. ഇസ്‌ലാമിക് സ്റ്റേറിനെ പൂർണമായുംം ഇല്ലാതാക്കുകയും അവരുടെ തിരിച്ചുവരവ് തടയുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കുന്നു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ നടപ്പാക്കുന്നതില്‍ തീരുമാനം ഇന്നുണ്ടാവുമെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. രാസായുധ ഉപയോഗം പൂര്‍ണമായും നിര്‍ത്താന്‍ റഷ്യക്ക് താക്കീതു നല്‍കുകയാണു പുതിയ ഉപരോധങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സിറിയയിലെ ആക്രമണം രാസായുധം ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്നു നിക്കി ഹാലി പറഞ്ഞു.