കൊല്ലപ്പെട്ട ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ ഭാര്യമാരിലൊരാള്‍ പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊല്ലപ്പെട്ട ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ ഭാര്യമാരിലൊരാള്‍ പിടിയില്‍

അങ്കാറ: കൊല്ലപ്പെട്ട ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ ഭാര്യമാരിലൊരാളെ പിടികൂടിയതായി തുര്‍ക്കി. പ്രസിഡന്‍റ് ത്വയിബ് എര്‍ദോഗാനാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ബാഗ്ദാദിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ്, അവരുടെ മക്കള്‍ എന്നിവരെയും കഴിഞ്ഞ ദിവസം തുര്‍ക്കി പിടികൂടിയിരുന്നു. 

''പിടികൂടാനുള്ള ശ്രമത്തിതിനിടെ തുരങ്കത്തില്‍ വെച്ച് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്ന് അമേരിക്ക പറയുന്നു. അവര്‍ അത് പ്രചാരണായുധമാക്കി.

പക്ഷേ ഈ വിവരം ആദ്യമായാണ് ഞാന്‍ പറയുന്നത്. ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടിയിട്ടുണ്ട്. പക്ഷേ അവരെപ്പോലെ പറഞ്ഞുനടക്കുന്നില്ല.''-എര്‍ദോഗാന്‍ പറഞ്ഞു. 

കഴിഞ്ഞ ആഴ്ചയാണ് അമേരിക്കന്‍ ദൗത്യ സംഘം ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയത്. ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐ എസും സ്ഥിരീകരിച്ചിരുന്നു. 


LATEST NEWS