മുഖ്യ ചടങ്ങ് വന്‍മതിലില്‍ വെച്ച്,ചൈനാക്കാർ യോഗ പരിശീലനത്തിന്റെ ഹരത്തിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യ ചടങ്ങ് വന്‍മതിലില്‍ വെച്ച്,ചൈനാക്കാർ യോഗ പരിശീലനത്തിന്റെ ഹരത്തിൽ

ബെയ്‌ജിങ്∙ മൂന്നാമതു രാജ്യാന്തര യോഗാ ദിനത്തിനു മുന്നോടിയായി ചൈനാക്കാർ യോഗ പരിശീലനത്തിന്റെ ഹരത്തിൽ. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പരിശീലനങ്ങളിൽ ആയിരങ്ങളാണു പങ്കെടുക്കുന്നത്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതലാളുകൾ പങ്കെടുക്കുന്ന യോഗദിനാചരണം ചൈനയിലായിരിക്കും. 


മുഖ്യ ചടങ്ങ് നാളെ ചൈന വൻമതിലിൽ നടക്കും. ജൂൺ 21 രാജ്യാന്തര യോഗാദിനമാക്കാൻ 2015ൽ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യ നടത്തിയ നീക്കം ചൈനയും പിന്തുണച്ചിരുന്നു. കമ്യൂണിസ്റ്റ് ഭരണകൂടം മുൻകയ്യെടുത്തു ചൈനയിൽ നൂറുകണക്കിനു യോഗ പരിശീലനകേന്ദ്രങ്ങളടങ്ങിയത്. 

സിംഗപ്പൂരിൽ ഇന്നലെ നടന്ന യോഗാദിനാചരണത്തിൽ എണ്ണായിരം പേർ പങ്കെടുത്തു.


LATEST NEWS