കുട്ടികളില്‍ അതീന്ദ്രിയജ്ഞാനമുണര്‍ത്താന്‍ ലതാകണ്ണന്‍  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുട്ടികളില്‍ അതീന്ദ്രിയജ്ഞാനമുണര്‍ത്താന്‍ ലതാകണ്ണന്‍  

ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയുടെ പ്രമുഖശിഷ്യയും ജീവനകലയുടെ രാജ്യാന്തര പരിശീലകയുമായി പ്രവര്‍ത്തിച്ചുവരുന്ന ശ്രീമതി . ലതാകണ്ണന്‍ അയ്യരെ ബാംഗ്‌ളൂര്‍ ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ 'പ്രജ്ഞായോഗ 'അഥവാ ഇന്റ്യുഷന്‍ പ്രോസസ്സിന്റെ വിദഗ്ധ പരിശീലകയായിഗുരുദേവ് ശ്രീശ്രീരവിശങ്കര്‍  നിയമനം നല്‍കി.

ദിവ്യ സമാജ് കാനിര്‍മ്മാണ്‍ പദ്ധതിയുടെ കര്‍ണ്ണാടക സംസ്ഥാനത്തിലെ  ആദ്യ വനിതാ പരിശീലകയായി ശ്രീശ്രീഗുരുദേവ് നിയമനം നല്‍കിയതും ലതകണ്ണനെയായിരുന്നു. പ്രജ്ഞായോഗയില്‍ പങ്കെടുത്തവരുടെ ദേശീയസംഗമം ഈ അടുത്തദിവസമാണ്  ബാംഗ്‌ളൂര്‍ ആശ്രമത്തില്‍ സമാപിച്ചത് . കുട്ടികളുടെ ആറാമിന്ദ്രിയം തുറക്കുന്നതിനു വേണ്ടി ആര്‍ട് ഓഫ് ലിവിംഗ്  ആരംഭിച്ച  അതി നൂതനമായ പരിശീലന പദ്ധതിയാണ് ഇന്റ്യുഷന്‍  പ്രോസസ്സ് അഥവാ  ''പ്രജ്ഞയോഗ''.


 'തീക്ഷ്ണമായ ഓര്‍മ്മ ശക്തിക്കൊപ്പം വര്‍ദ്ധിച്ച ഏകാഗ്രതയും ,ജാഗരൂകതയും മൂര്‍ച്ചയുള്ള കേന്ദ്രീകരണവും അനുഭവപ്പെടുന്നടോപ്പം കുട്ടികളില്‍ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം  മെച്ചപ്പെടുത്തുകയും ,പഠനത്തിലും പഠനേതരവിഷയങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാനുതകുന്നതരത്തില്‍  ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജി കാലാനുസൃതമായി രൂപകല്പ്പന നിര്‍വ്വഹിച്ചതാണ് 'പ്രജ്ഞയോഗ' അല്ലെങ്കില്‍ ഇന്റ്യുഷന്‍ പ്രോസസ്സ്  എന്ന് ആശ്രമം അധികൃതര്‍ വ്യക്തമാക്കി.

15 വര്‍ഷത്തിലേറെയായി ബാംഗ്‌ളൂര്‍ വ്യക്തിവികാസ്  കേന്ദ്രയുടെ കീഴില്‍ ആര്‍ട് ഓഫ് ലിവിംഗ്  പരിശീലകയായായി പ്രവര്‍ത്തിച്ചുവരുന്ന ശ്രീമതി. ലതാ കണ്ണന്‍ അയ്യര്‍ തിരുവനന്തപുരം കരമനസ്വദേശിയാണ്. യോഗയും സംഗീതവും സമന്വയിപ്പിച്ചുകൊണ്ട്  നൃത്ത പരിപാടിനടത്താറുള്ള ഇന്ത്യയിലെ പ്രശസ്ഥ യോഗ ഡാന്‍സറും , ഗായികയുമായ  ലതാകണ്ണന്‍ യൂറോപ്പ് ,ജര്‍മ്മനി ,ഇറ്റലി ,ഫ്രാന്‍സ് ,ഹോളണ്ട് ,തുടങ്ങിയ നിരവധി വിദേശരാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് നാടുകളിലും ശ്രീശ്രീരവിശങ്കര്‍ജിയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിച്ചിട്ടുണ്ട്

ആയിരക്കണക്കിന്  വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കുമായി യോഗാ പ്രോഗ്രാമുകള്‍ ,ദിവ്യ സമാജ് കാനിര്‍മ്മാണ്‍ .ആര്‍ട് എക്‌സല്‍, യെസ്പ്ലസ് തുടങ്ങിയ  പരിശീലനങ്ങള്‍ക്ക് ഇതിനകം നേതൃത്വം നല്‍കിയിതായും പറഞ്ഞു. ശ്രീശ്രീഗുരുദേവിന്റെ നിറസാന്നിദ്ധ്യത്തില്‍  ജര്‍മ്മന്‍ ആശ്രമത്തില്‍ നടന്ന അതിവിപുലമായ ആത്മീയ പരിപാടിയോടൊപ്പം നടന്ന മഹാസത് സംഗില്‍  ഗായിക എന്നനിലയില്‍ പങ്കെടുക്കാന്‍  കഴിഞ്ഞത് ജീവിതത്തില്‍ മഹാഭാഗ്യമായികരുതുന്നതായും  കൃതജ്ഞതാപൂര്‍വ്വം ലതാകണ്ണന്‍ സ്മരിച്ചു. 

ശ്രീശ്രീ രവിശങ്കര്‍ജിയുടെ  നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെ  വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും വ്യാപകമായതോതില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ ഒരുങ്ങിനില്‍ക്കുകയാണ് ശ്രീശ്രീഗുരുദേവിന്റെ പ്രിയ ശിഷ്യ.